Jemimah Rodriguez Century
ത്രിരാഷ്ട വനിതാ ക്രിക്കറ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് 23 റണ്‍സിന്റെ വിജയം. കൊളംബോ പ്രേമദാസ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് നേടിയത്. 101 പന്തില്‍ 123 റണ്‍സുമായി തിളങ്ങിയ ജെമീമ റോഡ്രിഗസിന്റെയും 93 റണ്‍സുമായി തിളങ്ങിയ ദീപ്തി ശര്‍മയുടെയും പ്രകടനങ്ങളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി സ്മൃതി മന്ദാന 51 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 314 റണ്‍സില്‍ അവസാനിച്ചു.