ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ഇന്ത്യന്‍ ടീമിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപയാണ് ടീം ഇന്ത്യയ്ക്ക് ലഭിക്കുക. താരങ്ങള്‍, പരിശീലകര്‍,സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍, സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി തുക വിതരണം ചെയ്യുമെന്ന് ബിസിസിഐ അറിയിച്ചു.
സമ്മാനത്തുകയില്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനും താരങ്ങള്‍ ഓരോരുത്തര്‍ക്കും 3 കോടി രൂപ വീതം ലഭിക്കും. കോച്ചിങ്ങ് സ്റ്റാഫുകള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും 50 ലക്ഷം വീതവും ബിസിസിഐ ഒഫീഷ്യല്‍സ്, ലോജിസ്റ്റിക് മാനേജേഴ്‌സ് എന്നിവര്‍ക്ക് 25 ലക്ഷം രൂപ വീതവും ലഭിക്കും. 20 കോടി രൂപയോളമാണ് ഐസിസി കളിക്കാര്‍ക്ക് സമ്മാനത്തുകയായി നല്‍കിയിരുന്നത്. കിരീടത്തിനായുള്ള എല്ലാവരുടെയും കഠിനാദ്ധ്വാനത്തിനുള്ള അംഗീകാരമാണ് സമ്മാനത്തുകയെന്ന് ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി വ്യക്തമാക്കി.