Lamine Yamal: ബാഴ്സലോണ തിരിച്ചുവരും,ഈ ക്ലബിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുന്നത് വരെ ഞങ്ങൾ വിശ്രമിക്കില്ല: ലാമിൻ യമാൽ

അഭിറാം മനോഹർ

വ്യാഴം, 8 മെയ് 2025 (19:35 IST)
യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ഇന്റര്‍ മിലാനോടേറ്റ തോല്‍വിക്ക് പിന്നാലെ ആരാധകര്‍ക്ക് സന്ദേശവുമായി 17കാരനായ ബാഴ്‌സലോണ താരം ലമീന്‍ യമാല്‍. ഞങ്ങള്‍ എല്ലാം നല്‍കി. ഈ വര്‍ഷം അത് നടന്നില്ല. പക്ഷേ ഞങ്ങള്‍ തിരിച്ചുവരും. അതില്‍ സംശയം വേണ്ട. തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ താരം കുറിച്ചു.
 
കൂലേഴ്‌സ്, ഈ ക്ലബിനെ അതിന്റെ യഥാര്‍ഥ സ്ഥാനത്തേക്ക്, ഏറ്റവും മുകളില്‍ എത്തിക്കുന്നത് വരെ ഞങ്ങള്‍ വിശ്രമിക്കില്ല. എന്റെ വാക്ക് ഞാന്‍ പാലിക്കും. അത് ബാഴ്‌സലോണയിലേക്ക് കൊണ്ടുവരും. മത്സരശേഷം യുവതാരം പറഞ്ഞു. ഇന്റര്‍മിലാനെതിരെ മത്സരത്തിന്റെ അവസാന നിമിഷം വരെയും ലീഡ് പിടിച്ച ശേഷമായിരുന്നു ബാഴ്‌സയുടെ ഹൃദയം തകര്‍ത്ത തോല്‍വി. മികച വ്യക്തിഗത പ്രകടനം കാഴ്ചവെച്ചിട്ടും ബാഴ്‌സയെ തോല്‍വിയില്‍ നിന്നും രക്ഷിക്കാന്‍ യമാലിനായിരുന്നില്ല. എങ്കിലും ക്വാര്‍ട്ടറിലും സെമി ഫൈനലിലും നേടിയ ഗോളുകളോടെ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് യമാല്‍ സ്വന്തമാക്കി.
 
 വരാനിരിക്കുന്ന റയല്‍ മാഡ്രിഡിനെതിരായ ലാലിഗ പോരാട്ടത്തില്‍ ആരാധകര്‍ ഒന്നിച്ച് നില്‍ക്കണമെന്നും യമാല്‍ അഭ്യര്‍ഥിച്ചു. ഈ ഫൈനലില്‍ പരാജയപ്പെട്ടു. ഞായറാഴ്ച മറ്റൊരു ഫൈനലാണ്. എല്ലാവരും ഒരുമിച്ചുണ്ടാകണം. യമാല്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍