സ്‌പെയിനോ അര്‍ജന്റീനയോ? മെസ്സിയും യമാലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും, മത്സരതീയതിയില്‍ ഏകദേശ ധാരണയായി

അഭിറാം മനോഹർ

ചൊവ്വ, 16 ജൂലൈ 2024 (20:44 IST)
യൂറോപ്പിലെയും ലാറ്റിനമേരിക്കയിലും രാജാക്കന്മാര്‍ ആരാണെന്ന് കണ്ടെത്തിയതോടെ ഫുട്‌ബോള്‍ ലോകം ഇനി കാത്തിരിക്കുന്നത് യൂറോ ചാമ്പ്യന്മാരും കോപ്പ അമേരിക്ക ചാമ്പ്യന്മാരും തമ്മില്‍ മാറ്റുരയ്ക്കുന്ന ഫൈനലിസിമ പോരാട്ടത്തിന്. ലയണല്‍ മെസ്സിയും സ്പാനിഷ് യുവതാരമായ ലാമിന്‍ യമാലും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മത്സരത്തില്‍ ഇക്കുറി തീപ്പാറുമെന്ന് ഉറപ്പാണ്. 
 
2 കോപ്പ കിരീടങ്ങളും ഒരു ലോകകപ്പും ഫൈനലിസിമ കിരീടവും നേടിയ അര്‍ജന്റീനയ്ക്കും മെസ്സിക്കും ഇനി ലോകത്തിന് മുന്നില്‍ ഒന്നും തന്നെ തെളിയിക്കാനില്ല. അതേസമയം മെസ്സിക്ക് ശേഷം ഫുട്‌ബോള്‍ ലോകം വാഴുന്ന താരം താനാകുമെന്ന് പ്രഖ്യാപിക്കാനുള്ള അവസരമാണ് യമാലിന് മുന്നില്‍ വന്ന് ചേരുക. കഴിഞ്ഞ ഫൈനലിസിമയില്‍ യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു അര്‍ജന്റീന കിരീടം സ്വന്തമാക്കിയത്. ലൗട്ടാരോ മാര്‍ട്ടിനസ്,എയ്ഞ്ചല്‍ ഡീമരിയ,പൗളോ ഡിബാല എന്നിവരായിരുന്നു ഗോള്‍സ്‌കോറര്‍മാര്‍. ഫിഫ ലോകകപ്പിന് മുന്‍പ് നടക്കുന്ന സുപ്രധാന ടൂര്‍ണമെന്റായ ഫൈനലിസിമ അടുത്ത വര്‍ഷം ജൂണ്‍- ജൂലൈ മാസങ്ങള്‍ക്കിടയാകും നടക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍