'ഞാന്‍ മാത്രമല്ല നിങ്ങളും വരൂ'; കപ്പ് വാങ്ങാന്‍ ഡി മരിയേയും ഒറ്റമെന്‍ഡിയേയും വിളിച്ച് മെസി

രേണുക വേണു

തിങ്കള്‍, 15 ജൂലൈ 2024 (13:04 IST)
Argentina - Copa America 2024

തുടര്‍ച്ചയായ രണ്ടാം കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി ഫുട്‌ബോള്‍ ലോകത്തെ അജയ്യരായി തുടരുകയാണ് ലയണല്‍ മെസിയും സംഘവും. അമേരിക്കയില്‍ നടന്ന കോപ്പ അമേരിക്ക 2024 ന്റെ ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചാണ് അര്‍ജന്റീനയുടെ ഇത്തവണത്തെ കിരീട നേട്ടം. നായകന്‍ ലയണല്‍ മെസിയും ടീമിലെ മുതിര്‍ന്ന താരങ്ങളായ ഏഞ്ചല്‍ ഡി മരിയ, നിക്കോളാസ് ഒറ്റമെന്‍ഡി എന്നിവരും ചേര്‍ന്നാണ് കോപ്പ അമേരിക്ക കിരീടം ഏറ്റുവാങ്ങിയത്. 
 
ടീം ക്യാപ്റ്റന്‍ എന്ന നിലയില്‍ മെസി തനിച്ചാണ് കിരീടം ഏറ്റുവാങ്ങേണ്ടിയിരുന്നത്. അതിനുശേഷം ടീം അംഗങ്ങള്‍ക്കൊപ്പം കിരീടം ഉയര്‍ത്തുകയാണ് പൊതുവെ എല്ലാ ടൂര്‍ണമെന്റുകളിലും ചെയ്യുക. എന്നാല്‍ ഇത്തവണ കിരീടം വാങ്ങാന്‍ മെസി ഡി മരിയേയും ഒറ്റമെന്‍ഡിയേയും ക്ഷണിച്ചു. മൂവരും ചേര്‍ന്നാണ് കിരീടം മറ്റു ടീം അംഗങ്ങളുടെ അടുത്തേക്ക് എത്തിച്ചത്. 

Leo Messi asking Di Maria and Otamendi to lift the trophy with him pic.twitter.com/pQmUDjkdND

— Leo Messi Fan Club (@WeAreMessi) July 15, 2024
കോപ്പ അമേരിക്ക ഫൈനലിനു ശേഷം രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് ഡി മരിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒറ്റമെന്‍ഡിയും വിരമിക്കല്‍ പ്രഖ്യാപനം നടത്താന്‍ പോകുകയാണ്. ഈ സാഹചര്യത്തിലാണ് കിരീടം ഏറ്റുവാങ്ങാന്‍ മെസി ഇരുവരെയും തനിക്കൊപ്പം കൂട്ടിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍