മൊറോക്കയുമായുള്ള മത്സരത്തിന് മുൻപെ ഫ്രാൻസിന് ഭീഷണിയായി 2 കളിക്കാർക്ക് ഫിറ്റ്നസ് പ്രശ്നങ്ങൾ

ബുധന്‍, 14 ഡിസം‌ബര്‍ 2022 (19:16 IST)
ലോകകപ്പിലെ രണ്ടാം സെമിഫൈനൽ മത്സരത്തിനൊരുങ്ങുന്ന ലോകചാമ്പ്യൻമാരായ ഫ്രാൻസിന് തിരിച്ചടിയായി താരങ്ങളുടെ ഫിറ്റ്നസ്. 60 വർഷത്തിനിടെ ആദ്യമായി ലോകകിരീടം നിലനിർത്താനൊരുങ്ങുന്ന ഫ്രാൻസ് കിരീടത്തിലേക്ക് രണ്ട് മത്സരമെന്ന നിലയിൽ നിൽക്കെയാണ് പരിക്ക് തലവേദനയാകുന്നത്.
 
പ്രതിരോധതാരം ഡെയോട്ട് ഉപമെകാനോ, മിഡ്ഫീൽഡർ റാബിയോട്ട് എന്നിവർക്ക് സെമിയിൽ ഫ്രാൻസിൻ്റെ ആദ്യ ഇലവനിൽ ഇടം ലഭിക്കില്ലെന്നാണ് റിപ്പോർട്ട്. ഇരുവരും ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ലെന്നും ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. ഇരുവരുടെയും അഭാവത്തിൽ കൊനാറ്റ, ചൗമെനി എന്നിവർ ഇടം പിടിക്കാനാണ് സാധ്യത.
 
അതേസമയം ഖത്തർ ലോകകപ്പിൽ സെമിയിലെ എതിരാളികളായ മൊറോക്കൊയെ വിലക്കുറച്ചുകാണുന്നുല്ലെന്ന് ഫ്രാൻസ് ഗോൾകീപ്പർ ലോറിസ് പറഞ്ഞു.അവർ സെമി വരെയെത്തിയെങ്കിൽ അതവരുടെ നിലവാരത്തെയാണ് കാണിക്കുന്നതെന്നും ഗ്രൗണ്ട് സപ്പോർട്ടും അവർക്ക് അനുകൂലമാകുമെന്നും ലോറിസ് പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍