മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഗര്‍നാച്ചോയ്ക്കായി ആദ്യ ബിഡുമായി ഇറ്റാലിയന്‍ ക്ലബായ നാപ്പോളി. താരത്തിനായി 50 മില്യണ്‍ യൂറോ വിലമതിക്കുന്ന ഓഫറാണ് നാപ്പോളി പ്രഖ്യാപിച്ചതെന്ന് പ്രശസ്ത ഫുട്‌ബോള്‍ മാധ്യമപ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഈ ഓഫര്‍ നിരസിക്കുമെന്നും റൊമാനൊ പറയുന്നു.