മെസ്സിയും അഗ്യൂറോയും മാത്രം സ്വന്തമാക്കിയ ഗോൾഡൻ ബോയ് പുരസ്കാരത്തിന് നോമിനേഷൻ നേടി ഗർനാച്ചോ

അഭിറാം മനോഹർ

വെള്ളി, 7 ജൂണ്‍ 2024 (19:36 IST)
Garnacho
ഗോള്‍ഡന്‍ ബോയ് പുരസ്‌കാരത്തിന് അര്‍ജന്റീനയുടെ യുവതാരമായ അലഹാന്ദ്രോ ഗര്‍നാച്ചോയ്ക്ക് നോമിനേഷന്‍. ആദ്യ 10 നാമനിര്‍ദേശത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏക അര്‍ജന്റീനന്‍ താരമാണ് ഗര്‍നാച്ചോ. 21 വയസിന് താഴെയുള്ള യൂറോപ്പിലെ ഒന്നാം ഡിവിഷനില്‍ കളിക്കുന്ന മികച്ച താരത്തിനാണ് ഈ പുരസ്‌കാരം നല്‍കുന്നത്.
 
ലാമിന്‍ യമാല്‍,ജോവോ നെവ്‌സ്, വാറന്‍ സയര്‍എമറി,ലെനി യോറോ,സ്സാവിയോ,കോബി മൈനൂ,പൗ കുമാര്‍സി, അലക്‌സാണ്ടര്‍ പാവ്‌ലോവിച്ച്,റിക്കോ ലൂയിസ് എന്നിവര്‍ക്കൊപ്പമാണ് ഗര്‍നാച്ചോ നോമിനേറ്റ് ചെയ്യപ്പെട്ടത്. ഇപ്പോള്‍ പുരസ്‌കാരത്തിനായുള്ള റാങ്കിംഗില്‍ മൂന്നാം സ്ഥാനത്താണ് ഗര്‍നാച്ചോ. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി നടത്തിയ മികച്ച പ്രകടനങ്ങളാണ് ഗര്‍നാച്ചോയ്ക്ക് തുണയായത്. ഇതിന് മുന്‍പ് 2 അര്‍ജന്റീനന്‍ താരങ്ങള്‍ മാത്രമാണ് ഈ പുരസ്‌കാരം നേടിയിട്ടുള്ളത്. 2005ല്‍ ലയണല്‍ മെസ്സിയും 2007ല്‍ സെര്‍ജിയോ അഗ്യൂറോയുമാണ് ഈ പുരസ്‌കാരം മുന്‍പ് സ്വന്തമാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍