മാഞ്ചസ്റ്ററിൽ പുതിയ നമ്പർ 7 വരുന്നു, ക്രിസ്റ്റ്യാനോയുടെ ഇതിഹാസ നമ്പർ അണിയുക ഗർനചോ

ഞായര്‍, 25 ജൂണ്‍ 2023 (11:43 IST)
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏറെ പ്രതീക്ഷയോടെ കാണുന്ന അര്‍ജന്റീനയുടെ യുവതാരം ഗര്‍നാചോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പുതിയ ഏഴാം നമ്പറാകുമെന്ന് റിപ്പോര്‍ട്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിട്ടതിന് പിന്നാലെ ഒഴിഞ്ഞ നമ്പര്‍ 7 ജേഴ്‌സി ഗര്‍നാചോയ്ക്ക് നല്‍കാനാണ് ക്ലബ് തീരുമാനം. ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയുടെ കടുത്ത ആരാധകനാണ് ഗര്‍നാചോ.
 
മാഞ്ചസ്റ്ററിന്റെ ഇതിഹാസതാരങ്ങളായ ബ്യയാന്‍ റോബ്‌സണ്‍,ഡേവിഡ് ബെക്കാം,എഡിസന്‍ കവാനി,ഡി മരിയ എന്നിവരെല്ലാം അണിഞ്ഞ ജേഴ്‌സിയാണിത്. അടുത്തിടെ ക്ലബുമായി 2028 വരെ നീണ്ടുനില്‍ക്കുന്ന കരാറില്‍ ഗര്‍നാചോ ഒപ്പ് വെച്ചിരുന്നു. ഇത് കൂടാതെ അര്‍ജന്റീനയ്ക്ക് വേണ്ടി സീനിയര്‍ ടീമിലും അടുത്തിടെ ഗര്‍നാചോ അരങ്ങേറ്റം നടത്തിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍