ചെല്‍സിയുടെ നെഞ്ചത്ത് യുണൈറ്റഡിന്റെ ആഘോഷം, ചാമ്പ്യന്‍സ് ലീഗില്‍ തിരിച്ചെത്തി

വെള്ളി, 26 മെയ് 2023 (16:00 IST)
ലീഗില്‍ മോശം പ്രകടനം തുടരുന്ന ചെല്‍സിയെ പഞ്ഞിക്കിട്ട് രാജകീയമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ക്ക് യോഗ്യത ഉറപ്പാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോയന്റ് പട്ടികയില്‍ ടോപ് ഫോറില്‍ നില്‍ക്കാന്‍ ചെല്‍സിക്കെതിരെ ഒരു സമനില മാത്രമായിരുന്നു യുണൈറ്റഡിന് ആവശ്യമായി ഉണ്ടായിരുന്നത്. എന്നാല്‍ ചെല്‍സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് രാജകീയമായാണ് മാഞ്ചസ്റ്റര്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയത്.
 
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയിച്ചതോടെ ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത പ്രതീക്ഷകള്‍ അവസാനിച്ചു. 2017ന് ശേഷം ഇതാദ്യമായാണ് ലിവര്‍പൂള്‍ യൂറോപ്പ ലീഗിലേക്ക് തരം താഴുന്നത്. ചെല്‍സിക്കെതിരെ കാസെമീറോ,ആന്റണി മാര്‍ഷ്യല്‍,ബ്രൂണോ ഫെര്‍ണാണ്ടസ്,മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് എന്നിവരാണ് വല ചലിപ്പിച്ചത്. ജാവോ ഫെലിക്‌സാണ് ചെല്‍സിയുടെ ആശ്വാസഗോള്‍ നേടിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍