Messi: തിരുത്തുമായി യുവേഫ, മെസ്സിയുടെ പേരിൽ ഇനി 3 ചാമ്പ്യൻസ് ലീഗ് ട്രോഫികൾ മാത്രം

വെള്ളി, 5 മെയ് 2023 (13:23 IST)
2022ലെ ലോകകപ്പ് കിരീടനേട്ടം സ്വന്തമാക്കിയതിന് ശേഷം ക്ലബ് ഫുട്ബോളിൽ അത്ര നല്ല സമയമല്ല അർജൻ്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിക്ക്. പ്രീമിയർ ലീഗിൽ പിഎസ്ജി പുറത്തായതോട് കൂടി പിഎസ്ജി ആരാധകർ താരത്തിനെതിരായിരുന്നു. കഴിഞ്ഞയാഴ്ച ക്ലബിൻ്റെ അനുമതിയില്ലാതെ സൗദി സന്ദർശിച്ചതിനെ തുടർന്ന് മെസ്സിയെ രണ്ടാഴ്ചക്കാലത്തേക്ക് പിഎസ്ജി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഇപ്പോഴിതാ യുവേഫയുടെ ഭാഗത്ത് നിന്നും മെസ്സിക്ക് തിരിച്ചടിയുണ്ടായിരിക്കുകയാണ്.
 
2006, 2009,2011,2015 സീസണുകളിലാണ് മെസ്സി ബാഴ്സലോണയ്ക്ക് വേണ്ടി ചാമ്പ്യൻസ് ലീഗ് കിരീട നേട്ടം സ്വന്തമാക്കിയത്. താരത്തിൻ്റെ പേരിൽ ഉണ്ടായിരുന്ന നാല് ചാമ്പ്യൻസ് ലീഗ് നേട്ടത്തിൽ നിന്നും 2006ലെ കിരീടനേട്ടം തിരിച്ചെടുത്തിരിക്കുകയാണ് യുവേഫ. 2006ൽ ആഴ്സണലിലെ തോൽപ്പിച്ച് ബാഴ്സ കിരീടം നേടുമ്പോൾ ആ ഫൈനലിൽ താരം കളിച്ചിരുന്നില്ല. ഈ കാരണത്താലാണ് 2006ലെ നേട്ടം മെസ്സിയിൽ നിന്നും യുവേഫ തിരിച്ചെടുക്കുന്നത്.
 
ആ സീസണിൽ ചാമ്പ്യൻസ് ലീഗിലെ 6 കളികളിൽ നിന്ന് ഒരു ഗോളും 2 അസിസ്റ്റും നേടിയ താരം പ്രീ ക്വാർട്ടറിലേറ്റ ഗുരുതരമായ പരിക്കിനെ തുടർന്ന് ടൂർണമെൻ്റിൽ നിന്നും പുറത്തായിരുന്നു. ഇതോടെയാണ് യുവേഫ ഇങ്ങനെയൊരു നിലപാടെടുത്തത്. ഒരു ചാമ്പ്യൻസ് ലീഗ് കൂടി സ്വന്തമാക്കിയാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 5 ചാമ്പ്യൻസ് ലീഗ് കിരീടനേട്ടമെന്ന റെക്കോർഡിനൊപ്പമെത്താൻ മെസ്സിക്കാകുമായിരുന്നു. അപ്പോഴാണ് യുവേഫ താരത്തിന് എട്ടിൻ്റെ പണി നൽകിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍