അനുമതിയില്ലാതെ സൗദി സന്ദർശിച്ചു. ലയണൽ മെസ്സിയെ സസ്പെൻഡ് ചെയ്ത് പിഎസ്ജി

ബുധന്‍, 3 മെയ് 2023 (14:26 IST)
ക്ലബിൻ്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിനെ തുടർന്ന് അർജൻ്റീന സൂപ്പർ താരം ലയണൽ മെസ്സിക്കെതിരെ അച്ചടക്ക നടപടിയുമായി ഫ്രഞ്ച് ക്ലബ് പിഎസ്ജി. രണ്ടാഴ്ച സസ്പെൻഷനാണ് അച്ചടക്കനടപടിയായി പിഎസ്ജി എടുത്തത്. ഈ സമയം ക്ലബിൽ പരിശീലിക്കാൻ താരത്തിന് അനുമതിയില്ല. സസ്പെൻഷൻ കാലത്തെ പ്രതിഫലവും താരത്തിന് ലഭിക്കില്ല. നിലവിൽ സൗദി അറേബ്യയുടെ ടൂറിസം അംബാസഡറാണ് ലയണൽ മെസ്സി.
 
സൗദിയിൽ പോകാൻ മെസ്സി അനുമതി ചോദിച്ചെങ്കിലും ക്ലബ് ഈ ആവശ്യം നിരസിച്ചിരുന്നു. അനുമതിയില്ലാതെ സൗദി അംബാസഡറായതിന് പിഴയും മെസ്സി നൽകണം. പിഎസ്ജിയുമായുള്ള താരത്തിൻ്റെ കരാർ അവസാനിക്കാനിരിക്കെയാണ് താരത്തിനെതിരെ ക്ലബിൻ്റെ നടപടി. ഇതോടെ മെസ്സി പിഎസ്ജിയിൽ തുടരില്ലെന്ന അഭ്യൂഹങ്ങൾ ശക്തമായി. ക്ലബ് നടപടിയെടുത്തതോടെ ലീഗ് വണ്ണിലെ ആദ്യ 2 മത്സരങ്ങൾ മെസ്സിക്ക് നഷ്ടമാകും. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് മെസ്സി സൗദി സന്ദർശനം നടത്തിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍