Messi PSG: മെസ്സിയേയും നെയ്മറിനെയും ഈ ക്ലബിന് വേണ്ട, പിഎസ്ജി ആരാധകരും കലിപ്പിച്ച് തന്നെ

വ്യാഴം, 4 മെയ് 2023 (17:21 IST)
ലയണൽ മെസ്സിയുടെ സൗദി സന്ദർശനത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ അർജൻ്റൈൻ സൂപ്പർ താരം ലയണൽ മെസ്സിക്കും ബ്രസീലിയൻ താരം നെയ്മർക്കുമെതിരെ പ്രതിഷേധവുമായി പിഎസ്ജിയുടെ തീവ്ര ആരാധക ഗ്രൂപ്പായ അൽട്രാസ്. കഴിഞ്ഞ ദിവസം ഫ്രഞ്ച് ക്ലബിൻ്റെ ക്വാർട്ടേഴ്സിന് മുന്നിലും നെയ്മറുടെ വീടിൻ്റെ മുന്നിലും ഇവർ പ്രതിഷേധവുമായെത്തി. നെയ്മറിനെയും മെസ്സിയേയും ക്ലബ് ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.
 
ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ച് അർജൻ്റീന കപ്പെടുത്തത് മുതൽ ഫ്രഞ്ച് ആരാധകർ ലയണൽ മെസ്സിക്കെതിരെയാണ്. ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ കൂടി കാണാതെ പിഎസ്ജി പുറത്തായതോടെയാണ് മെസ്സിക്കെതിരെ ക്ലബിൻ്റെ ആരാധകർ പരസ്യമായി തിരിഞ്ഞത്. തുടർന്ന് മത്സരത്തിനിടെ ആരാധകർ മെസ്സിയെ കൂക്കിവിളിച്ചിരുന്നു. എന്നാൽ പ്രതിഷേധങ്ങൾക്കിടയിലും ക്ലബിനായി മികച്ച പ്രകടനമാണ് മെസ്സി നടത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും വിവാദങ്ങൾ ഉണ്ടായതോടെയാണ് താരത്തിനെതിരായ പ്രതിഷേധം വീണ്ടും ശക്തമായത്. മെസ്സിയുടെ അടുത്ത സുഹൃത്താണ് എന്നതാണ് നെയ്മർക്കെതിരെയും ആരാധകർ തിരിയാൻ കാരണമായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍