സൗദിയിലും ഇതിഹാസം തന്നെ, സൗദി ലീഗിലെ സർവകാല റെക്കോർഡ് തകർത്ത് ക്രിസ്റ്റ്യാനോ

അഭിറാം മനോഹർ

ചൊവ്വ, 28 മെയ് 2024 (16:08 IST)
CR7, Football
സൗദി ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോളുകളെന്ന നേട്ടം സ്വന്തമാക്കി അല്‍ നസ്‌റിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ. 4-2ന് അല്‍ നസ്ര്‍ വിജയിച്ച മത്സരത്തില്‍ അല്‍ എത്തിഹാദിനെതിരെ 2 ഗോളുകളാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ഇതോടെ സീസണില്‍ റൊണാള്‍ഡോയുടെ ഗോള്‍നേട്ടം 35 ആയി ഉയര്‍ന്നു. 2018-19 സീസണില്‍ മൊറോക്കന്‍ താരമായ അബ്ദെര്‍ റസാക്ക് ഹംദല്ല നേടിയ 34 ഗോളുകളുടെ റെക്കോര്‍ഡാണ് റൊണാള്‍ഡോ തകര്‍ത്തത്.
 
അതേസമയം സൗദി ലീഗില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസ്ര്‍. ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലിന് അല്‍ നസ്‌റിനേക്കാള്‍ 14 പോയന്റുകള്‍ അധികമാണ്. 2022 ഡിസംബറില്‍ സൗദി ലീഗിലെത്തിയ ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ നിരവധി യൂറോപ്യന്‍ താരങ്ങള്‍ സൗദി ലീഗിലെത്തിയിരുന്നു. 2016ല്‍ പോര്‍ച്ചുഗലിനെ യൂറോ കപ്പ് വിജയത്തിലേക്ക് നയിച്ച ക്രിസ്റ്റ്യാനോ ജര്‍മനിയില്‍ അടുത്ത മാസം നടക്കുന്ന യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ ടീമിനൊപ്പം ചേരും. അന്താരാഷ്ട്ര ഫുട്‌ബോളില്‍ 206 മത്സരങ്ങളില്‍ നിന്നും 128 ഗോളുകള്‍ 39കാരനായ റൊണാള്‍ഡൊയുടെ പേരിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍