ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത്തിൻറെ ചിത്രമാണ്'വലിമൈ'. ചിത്രത്തിൽ നടൻ പൊലീസിൻറെ വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സിനിമയ്ക്കായി കാത്തിരിക്കുന്ന ആരാധകർക്കൊരു സന്തോഷവാർത്തയാണ് ഇപ്പോൾ കോളിവുഡിൽ നിന്ന് വരുന്നത്.
ഈ ചിത്രത്തിനായി സംഗീതം ഒരുക്കുന്ന യുവൻ ശങ്കർ രാജ വലിമൈയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ്. ‘വാലിമൈ' ഒരു മാസ് ചിത്രമാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവൻ. ചിത്രം പ്രഖ്യാപിച്ചതു മുതൽ സിനിമയെ കുറിച്ച് വലിയ അപ്‌ഡേറ്റുകളൊന്നും ആരാധകർക്ക് ലഭിച്ചിരുന്നില്ല. അതിനാൽ തന്നെ ആവേശത്തിലാണ് അവർ.
അതേസമയം ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചെന്നൈയിലാണ് ചിത്രീകരണം പുനരാരംഭിച്ചത്. നിലവിൽ അജിത്ത് ഇല്ലാത്ത രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. താരം പിന്നീട് ടീമിനൊപ്പം ചേരും.