വലിമൈ തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലര്‍, അജിത്തിനെ നേരിടാന്‍ കാര്‍ത്തികേയ !

കെ ആര്‍ അനൂപ്

ചൊവ്വ, 14 ജൂലൈ 2020 (21:21 IST)
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത് ചിത്രമാണ് 'വലിമൈ’. വലിയ ബജറ്റിൽ നിർമ്മിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ തെലുങ്ക് നടൻ കാർത്തികേയ ഗുമ്മകൊണ്ടയാണ് അജിത്തിന്റെ എതിരാളിയായി എത്തുന്നത്. 2018 പുറത്തിറങ്ങിയ ‘ആർ‌എക്സ് 100’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് കാർത്തികേയ. നാനി നായകനായെത്തിയ 'ഗ്യാങ് ലീഡർ' എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചതും എടുത്തു പറയേണ്ടതാണ്.
 
‘നേർക്കൊണ്ട പാര്‍വൈ’ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം അജിത്, സംവിധായകൻ എച്ച് വിനോദ്, നിർമ്മാതാവ് ബോണി കപൂർ എന്നിവർ വലിമൈ‌യ്‌ക്കായി വീണ്ടും ഒന്നിക്കുന്നു. ബോളിവുഡ് നടി ഹ്യുമ ഖുറേഷിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. യുവൻ ഷങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം നീരവ് ഷാ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍