പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതവും സിനിമാസംഘടനയായ ഫെഫ്‌സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്ക് 25 ലക്ഷം രൂപയും അജിത് സംഭാവന നൽകി. നേരത്തേ, രജനികാന്ത്, സൂര്യ, കാർത്തി, ശിവകാർത്തികേയൻ, നയൻതാര, ഐശ്വര്യ രാജേഷ് തുടങ്ങിയവർ സംഭാവനയുമായി രംഗത്തെത്തിയിരുന്നു.