കന്നഡ ചിത്രത്തിൽ നായികയായി പ്രിയ വാര്യർ

അഭിറാം മനോഹർ

തിങ്കള്‍, 6 ഏപ്രില്‍ 2020 (12:43 IST)
ഒറ്റപാട്ടിലൂടെ ഇന്ത്യയാകെ തരംഗം സൃഷ്ടിച്ച നായികയാണ് പ്രിയ വാര്യർ. ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഒരൊറ്റ കണ്ണിറുക്കൽ രംഗമായിരുന്നു താരത്തെ ഇന്ത്യയൊന്നാകെ പ്രശസ്തയാക്കിയത്.ഇപ്പോളിതാ പ്രിയ വാര്യർ നായികയാവുന്ന ആദ്യ കന്നഡ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.
 
വിഷ്‌ണുപ്രിയ എന്ന് പേരിട്ടിട്ടുള്ള ചിത്രത്തിന്റെ പോസ്റ്റർ പ്രിയ തന്നെയാണ് പങ്കുവെച്ചത്.മികച്ച ഒരു ടീമിനൊപ്പം ഒരു യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതില്‍ ഞാൻ ആഹ്ലാദത്തിലാണ്. ഇതിലും മികച്ചൊരു തുടക്കം തനിക്ക് ലഭിക്കില്ലെന്നും പ്രിയയുടെ പോസ്റ്റിൽ പറയുന്നു.ശ്രേയസ് മഞ്‍ജുവാണ് ചിത്രത്തില്‍ നായകൻ. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.വി കെ പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധായകൻ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍