കീർത്തി സുരേഷ് വിവാഹിതയാകുന്നു, വരൻ രാഷ്‌ട്രീയബന്ധമുള്ള പ്രമുഖ വ്യവസായി? - അച്ഛന്റെ ഇഷ്ടത്തിനു താരം സമ്മതും മൂളി!

അനു മുരളി

ശനി, 4 ഏപ്രില്‍ 2020 (14:53 IST)
മലയാളത്തിലൂടെ അരങ്ങേറി തമിഴിൽ നിറയെ ചിത്രങ്ങൾ ചെയ്ത് തെലുങ്കിലെ മഹാനടിയെന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ നടിയാണ് കീർത്തി സുരേഷ്. സിനിമയിൽ മിന്നി നിൽക്കുന്ന കീർത്തി സുരേഷ് വിവാഹിതയാകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. 
 
ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. അധികം താമസിക്കാതെ തന്നെ താരത്തിന്റെ വിവാഹം ഉണ്ടാകുമെന്നും വരന്‍ പ്രമുഖ വ്യവസായി ആണെന്നുമാണ് റിപ്പോർട്ട്. അച്ഛൻ സുരേഷ് കുമാർ തിരഞ്ഞെടുത്ത വരനെ കീർത്തി ഇഷ്ടമാവുകയും ചെയ്തുവത്രേ. 
 
ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സുരേഷ് കുമാര്‍ രാഷ്ട്രീയ ബന്ധമുള്ള വ്യവാസിയെയാണ് മകള്‍ക്ക് വേണ്ടി കണ്ടെത്തിയതെന്നും വാര്‍ത്തയില്‍ പറയുന്നു. അച്ഛന്റെ ഇഷ്ടത്തിനു കീർത്തി സമ്മതം മൂളുകയായിരുന്നുവത്രേ. കൊറോണക്കാലം കഴിഞ്ഞാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വരുമെന്ന പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകർ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍