”യൂണിഫോമില്ലായിരുന്നു അവിടെ, വിദ്യാര്‍ഥികള്‍ക്ക് ലോക്കറുകള്‍ വരെ അനുവദിക്കുമായിരുന്നു അവർ. എട്ടാം ക്ലാസ് മുതല്‍ അവിടെയുള്ള കുട്ടികള്‍ ത്രെഡിംഗും ഷേവിംഗും തുടങ്ങും. ഇതൊന്നും അച്ഛന് അറിവില്ലായിരുന്നു. തിരിച്ച് വീട്ടിൽ എത്തിയപ്പോൾ ആണ്‍കുട്ടികള്‍ എന്നെ പിന്തുടര്‍ന്ന് വരാൻ തുടങ്ങി. അപ്പോഴൊക്കെ അച്ഛന്‍ ജനലുകള്‍ അടച്ചുവെച്ചു. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് അച്ഛന്‍ വിലക്കി. ഞങ്ങള്‍ തമ്മില്‍ ഈഗോ ക്ലാഷുണ്ടായിരുന്നു. എന്നാല്‍ അച്ഛനും താനും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.