അനധികൃതമായി ഒരു രാജ്യത്ത് തങ്ങാൻ കഴിയില്ല, പൃഥ്വിരാജിന് അതിപ്പോൾ മനസിലായി!!

അഭിറാം മനോഹർ

ബുധന്‍, 1 ഏപ്രില്‍ 2020 (20:17 IST)
ആടുജീവിതത്തിന്റെ ചിത്രീകരണ ആവശ്യങ്ങൾക്കായി ജോർദാനിൽ പോയ പൃഥ്വിരാജടക്കമുള്ള സിനിമാപ്രവർത്തകർ ഇപ്പോൾ തങ്ങളുടെ ഷൂട്ട് പൂർത്തിയാക്കാൻ സാധിക്കാതെ ജോർദാനിൽ കുടുങ്ങികിടക്കുകയാണ്. ഇതിന് പിന്നാലെ നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിത്തരണമെന്നും ഷൂട്ടിങ്ങ് സംഘം ആവശ്യപ്പെട്ടിരുന്നു. ക്യാമ്പിൽ രണ്ടാഴ്ച്ചക്കുള്ള ഭക്ഷണസൗകര്യം മാത്രമാണ് ഇപ്പോളുള്ളതെന്നും ഷൂട്ടിങ്ങ് സംഘം പറഞ്ഞിരുന്നു. ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുൻ ഡിജിപിയായിരുന്നു ടിപി സെൻകുമാർ. 
 
സെൻകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
 
ജോർദാനിൽ കുടുങ്ങിക്കിടക്കുന്ന പൃഥ്വിരാജിന് ഒരു കാര്യം മനസിലായി."അനധികൃതമായി ഒരു രാജ്യത്ത് തങ്ങാൻ പറ്റില്ലെന്ന്."!!
അനുഭവത്തിലൂടെയുള്ള അറിവിനോളം ഒന്നും വരില്ല. ജോർദാനിൽ CAA ഉണ്ടോ? അല്ല അവിടെ ഏവനും കേറി കിടക്കാമോ?
 
കൂട്ടത്തിൽ ഒരു ലേഡി CAA നടപ്പാക്കിയാൽ മതം മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്തായി..??
 
ഇപ്പോഴും ഭാരതം, സനാതന ധർമം എന്നിവ നശിക്കാതെ ഉള്ളതുകൊണ്ട് അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ ആയുധമായിട്ടും നിങ്ങൾ രക്ഷപ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍