ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു

ചൊവ്വ, 7 ഏപ്രില്‍ 2020 (08:02 IST)
ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു. 59 വയസ്സായിരുന്നു. വി ചന്ദ്രകുമാർ എന്നാണ് യതാർത്ഥ പേര്. കരൾ രോഗബാധിതനായി ചികിത്സയിലായിരുന്നു.കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
 
ഇരുപത്തിയഞ്ച് വർഷത്തോളമായി നാടകരംഗത്തുള്ള ശശി കലിംഗ ഹാസ്യവേഷങ്ങളിലൂടെയാണ് പ്രേക്ഷകരെ കീഴടക്കിയത്.പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിൽ ക്രൂരനായ പോലീസുകാരനായാണ് മലയാള സിനിമയിൽ തുടക്കം കുറിച്ചത്. എന്നാൽ പിന്നീട് ഹാസ്യനടനിലേക്ക് ചുവട് മാറ്റി. കേരളാകഫേ,പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി,ആമ്മേന്‍, അമര്‍ അക്ബര്‍ ആന്റണി,വെള്ളിമൂങ്ങ, ആദമിന്റെ മകന്‍ അബു തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍