ഷൂട്ടിംഗ് സെറ്റിൽ അജിത്ത് ഇല്ല, 'വലിമൈ' ചിത്രീകരണം പുനരാരംഭിച്ചു

കെ ആര്‍ അനൂപ്
വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (22:53 IST)
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത്തിൻറെ ചിത്രമാണ് 'വലിമൈ'. നേർക്കൊണ്ട പാർവൈ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം അജിത്, സംവിധായകൻ എച്ച് വിനോദ്, നിർമ്മാതാവ് ബോണി കപൂർ എന്നിവർ ‘വലിമൈ’ക്കായി വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകർക്കൊരു സന്തോഷവാർത്തയാണ് ഇപ്പോൾ കോളിവുഡിൽ നിന്ന് വരുന്നത്.
 
കൊറോണ വ്യാപനത്തെ തുടർന്ന് ചിത്രീകരണം നിർത്തിവെച്ച സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുകയാണ്. ചെന്നൈയുടെ പ്രാന്തപ്രദേശങ്ങളിലാണ് ചിത്രീകരണം നടക്കുന്നതെന്നാണ് വിവരം. കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് ഷൂട്ടിംഗ് നടക്കുന്നത്. നിലവിൽ അജിത്ത് ഇല്ലാത്ത രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. താരം പിന്നീട് ജോയിന്‍ ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

Next Article