പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ സ്വാതന്ത്ര്യസമരസേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ദാര്‍. ആക്രമണത്തെ പാകിസ്ഥാന്‍ അപലപിക്കുകയും തീവ്രവാദ സംഘങ്ങള്‍ക്ക് അഭയം നല്‍കുന്നതായുള്ള ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നതിനിടെയാണ് ഉപപ്രധാനമന്ത്രിയുടെ വിവാദപരമായ പ്രതികരണം.
ഇതിനിടെ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച 2 ഭീകരര്‍ പാകിസ്ഥാനില്‍ നിന്നും വന്നവരാണെന്ന് ജമ്മു കശ്മീര്‍ പോലീസ് സ്ഥിരീകരിച്ചു. ഹാഷിം മുസ, അലി ഭായ് എന്നിവര്‍ 2 വര്‍ഷം മുന്‍പാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതെന്ന് പോലീസ് കണ്ടെത്തി.