പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ വിഛേദിച്ചേക്കും

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 23 ഏപ്രില്‍ 2025 (17:15 IST)
amitsha
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ വിച്ഛേദിച്ചേക്കും.പാക്കിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും റദ്ദാക്കുമെന്നാണ് ലഭിക്കുന്ന സൂചന. പാക്കിസ്ഥാനിലെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക, ഇന്ത്യയിലെ പാക് കമ്മീഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കുക, നയതന്ത്ര കാര്യാലയത്തിന് നല്‍കിയ ഭൂമി തിരികെ വാങ്ങുക തുടങ്ങിയ നീക്കങ്ങളാണ് ഇന്ത്യ നടപ്പിലാക്കുക എന്നാണ് ലഭിക്കുന്ന വിവരം.
 
കൂടാതെ ഇന്ത്യയിലേക്കുള്ള പാക്ക് സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന വിസകളും റദ്ദാക്കും. പാകിസ്ഥാനിലേക്കുള്ള യാത്രയ്ക്കും വിലക്ക് കൊണ്ടുവരും. കൂടാതെ പാകിസ്ഥാനുമായുള്ള നേരിട്ടും അല്ലാത്തതുമായുള്ള എല്ലാത്തരം വ്യാപാരങ്ങളും നിര്‍ത്തിവയ്ക്കും. പാകിസ്ഥാനില്‍ നിന്ന് മറ്റൊരു രാജ്യം വഴിയുള്ള ഇറക്കുമതി നിരോധിക്കും. കൂടാതെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിന്ധു നദീജല കരാറില്‍ നിന്ന് ഇന്ത്യ പിന്മാറുമെന്നും സൂചനയുണ്ട്.
 
അതേസമയം ഇന്ത്യ സൈനികമായ തിരിച്ചടിച്ചേക്കുമെന്ന് പാക്കിസ്ഥാന്‍ ഭയക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരോട് തയ്യാറെടുപ്പുകള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍