ഭാര്യയുടെ വിവാഹേതര ബന്ധം കണ്ടുപിടിച്ചു; കാമുകനും യുവതിയും ചേര്‍ന്ന് ഭര്‍ത്താവിനെ ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ചു കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 27 ജൂലൈ 2025 (11:35 IST)
love
ഭാര്യയുടെ വിവാഹേതര ബന്ധം കണ്ടുപിടിച്ചതിന് പിന്നാലെ കാമുകനും യുവതിയും ചേര്‍ന്ന് ഭര്‍ത്താവിനെ ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ചു കൊലപ്പെടുത്തി. കര്‍ണാടകയിലെ ചെന്നപ്പട്ടയിലാണ് സംഭവം. യുവതിയും കാമുകനും നാല് വാടക കൊലയാളികളും ചേര്‍ന്നാണ് കൃത്യം നടത്തിയത്. സംഭവത്തില്‍ ചന്ദ്രകല എന്ന യുവതിയും കാമുകനും കൊട്ടേഷന്‍ സംഘവും പിടിയിലായിട്ടുണ്ട്.
 
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഇത് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം യുവതി നടത്തിയതായി പോലീസ് കണ്ടെത്തി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ലോഗേഷ് കുമാറാണ് മരണപ്പെട്ടത്. കാറിനോട് ചേര്‍ന്ന് കിടക്കുന്ന നിലയിലായിരുന്നു ഇദ്ദേഹത്തെ കണ്ടെത്തിയത്. സമീപത്തുനിന്ന് വിഷകുപ്പിയും കണ്ടെത്തി. ഇയാളുടെ സമീപം കിടന്ന വിഷ കുപ്പിക്ക് അടപ്പുണ്ടായിരുന്നില്ല. ഇതാണ് സംശയത്തിന് കാരണമായത്. കൂടാതെ മൃതദേഹത്തിന് ഒറ്റ ചെരുപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. ഇതും സംശയത്തെ കൂടുതല്‍ ബലപ്പെടുത്തി
 
ചന്ദ്രകലയെ പോലീസ് വിശദമായി ചോദ്യം ചെയ്‌തെങ്കിലും തുടക്കത്തില്‍ ഇവര്‍ ഒന്നും സമ്മതിച്ചിരുന്നില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിക്കുകയായിരുന്നു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍