ഷങ്കറിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം എഡിറ്റ് ചെയ്യാന്‍ മലയാളി, ഷമീര്‍ മുഹമ്മദ് ടീമില്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (14:32 IST)
രാംചരണ്‍-ഷങ്കര്‍ പാന്‍ ഇന്ത്യന്‍ ചിത്രം ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു തുടക്കമായത്.കിയാര അദ്വാനിയാണ് നായിക. സംവിധായകന്റെ ആദ്യത്തെ തെലുങ്ക് ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ എഡിറ്റിംഗ് ടീമില്‍ ഷമീര്‍ മുഹമ്മദ് ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shameer mohammed (@shameer__muhammed)

മലയാള സിനിമയിലെ മുന്‍നിര എഡിറ്റര്‍മാരില്‍ ഒരാളാണ് ഷമീര്‍ മുഹമ്മദ്.കളിമണ്ണ്,സലാം കാശ്മീര്‍,മെമ്മറീസ്,ജവാന്‍ ഓഫ് വെള്ളിമല,എന്ന് നിന്റെ മൊയ്തീന്‍,രാജാധിരാജ തുടങ്ങി നിരവധി ചിത്രങ്ങളുടെ സപോട്ട് എഡിറ്ററാണ് ഷമീര്‍.
 
 ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് 'RC15' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article