മമ്മൂട്ടിയുടെ മകളായി സിനിമയില്‍ അരങ്ങേറ്റം, പിന്നീട് മലയാളത്തിലെ 'വായാടി' സൂപ്പര്‍സ്റ്റാര്‍; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നസ്രിയയുടെ പ്രായം എത്രയെന്നോ?

തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (11:25 IST)
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം ഉറപ്പിച്ച നടിയാണ് നസ്രിയ നസീം ഫഹദ്. ഇന്ന് താരത്തിന്റെ ജന്മദിനമാണ്. പളുങ്ക് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചാണ് നസ്രിയയുടെ സിനിമാപ്രവേശം. ബാലതാരമായി എത്തിയ നസ്രിയ ഏതാനും സിനിമകള്‍ കൊണ്ട് തന്നെ അറിയപ്പെടുന്ന നായികയായി. ഓം ശാന്തി ഓശാനയിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നസ്രിയ നേടി. സൂപ്പര്‍താരം ഫഹദ് ഫാസിലാണ് നസ്രിയയുടെ ജീവിതപങ്കാളി. 1994 ഡിസംബര്‍ 20 ന് ജനിച്ച നസ്രിയയുടെ 27-ാം ജന്മദിനമാണ് ഇന്ന്. 2014 ഓഗസ്റ്റ് 21 നാണ് നസ്രിയയും ഫഹദും വിവാഹിതരായത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍