ഫഹദും നസ്രിയയും തമ്മില്‍ എത്ര വയസ്സിന്റെ വ്യത്യാസമുണ്ടെന്ന് പലര്‍ക്കും സംശയമുണ്ട്. 1994 ഡിസംബര്‍ 20 ന് ജനിച്ച നസ്രിയ നസീമിന് ഇപ്പോള്‍ പ്രായം 27 വയസ്സാണ്. അതായത് ഫഹദും നസ്രിയയും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ട്. ഇരുവരും തമ്മില്‍ വലിയ പ്രായവ്യത്യാസമുണ്ടെങ്കിലും തന്റെ ജീവിതം മാറിയത് നസ്രിയയുടെ വരവിന് ശേഷമാണെന്ന് ഫഹദ് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.
'ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ ഞാനും നസ്രിയയും പരസ്പരം നോക്കിയിരിക്കാനൊക്കെ തുടങ്ങി. പുറത്ത് ലൈറ്റപ്പ് നടക്കുമ്പോള്‍ ഞാനും നസ്രിയയും മാത്രമായിരുന്നു മുറിയില്‍. ഇടയ്ക്ക് നസ്രിയ എന്റെ അടുത്തുവന്നിട്ട്, എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു,' ഫഹദ് പറഞ്ഞു.