ലൂസിഫറും അയ്യപ്പനും കോശിയും കഴിഞ്ഞ് മമ്മൂട്ടിയുടെ ചിത്രത്തില്‍, സിനിമാപ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത ഒരു കലാനുഭവം ആനന്ദ് രാജേന്ദ്രന്‍ നല്‍കുമെന്ന് 'പുഴു' ടീം

കെ ആര്‍ അനൂപ്
വ്യാഴം, 21 ഒക്‌ടോബര്‍ 2021 (09:01 IST)
'പുഴു' ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നു. കുരുതി, വൂള്‍ഫ്, ആണും പെണ്ണും, അയ്യപ്പനും കോശിയും, ലൂസിഫര്‍, ഇര, ടിയാന്‍, എസ്ര തുടങ്ങിയ ചിത്രങ്ങള്‍ക്ക് കാലാതീതമായ പോസ്റ്ററുകള്‍ തയ്യാറാക്കിയ ആനന്ദ് രാജേന്ദ്രന്‍ പുഴു ടീമിനു വേണ്ടിയും പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് പറയുകയാണ് അണിയറപ്രവര്‍ത്തകര്‍.

'ഏതൊരു കഥയുടെ ഉള്ളടക്കത്തെയും ചിത്രങ്ങളിലൂടെ ആഴത്തില്‍ വരച്ചു കാട്ടാന്‍ ഒരു നല്ല ഡിസൈനിനു സാധിക്കും. സര്‍ഗാത്മകമായ ഈ പ്രക്രിയയെ വളരെ അനായാസമായി കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിയാണ് ആനന്ദ് രാജേന്ദ്രന്‍. ഡിസൈന്‍ എന്ന കര്‍ത്തവ്യത്തെ വളരെ ഭംഗിയായി അതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ ഉള്ള അദ്ദേഹത്തിന്റെ യാത്രയും വളരെ കൗതുകകരമാണ്. 
 
തന്റെ വ്യത്യസ്തമായ കലാവിരുത് കൊണ്ട് കുരുതി, വൂള്‍ഫ്, ആണും പെണ്ണും, അയ്യപ്പനും കോശിയും, ലൂസിഫര്‍, ഇര, ടിയാന്‍, എസ്ര തുടങ്ങിയ ചിത്രങ്ങള്‍ക്ക് കാലാതീതമായ പോസ്റ്ററുകള്‍ ആണ് ആനന്ദ് തയ്യാറാക്കിയത്. 
 
ഇതേ കാരണത്താല്‍ അവയെല്ലാം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു . പുഴുവിലൂടെ അദ്ദേഹം സിനിമാപ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത ഒരു കലാനുഭവം നല്‍കും എന്നതില്‍ സംശയമില്ല'-'പുഴു' ടീം

അനുബന്ധ വാര്‍ത്തകള്‍

Next Article