ചിത്രയുടെ മനോഹരമായ ശബ്ദം, 4 മില്യണ്‍ കാഴ്ചക്കാര്‍, 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിലെ ഗാനം

കെ ആര്‍ അനൂപ്

ബുധന്‍, 20 ഒക്‌ടോബര്‍ 2021 (11:23 IST)
മലയാളത്തില്‍ നിന്ന് ചില മാറ്റങ്ങളോടെ തന്നെയാണ് തെലുങ്കില്‍ അയ്യപ്പനും കോശിയും എത്തുന്നതെന്ന സൂചന നല്‍കി ചിത്രത്തിലെ ഗാനം പുറത്തു വന്നു. റീമേയ്ക്കില്‍ അയ്യപ്പനായി എത്തുന്നത് പവന്‍ കല്യാണാണ്. കണ്ണമ്മയായി തെലുങ്കില്‍ നിത്യ മേനോനാണ് വേഷമിടുന്നത്. ഇരുവര്‍ക്കുമിടയിലെ പ്രണയ രംഗമാണ് ലിറിക്കല്‍ വീഡിയോയില്‍ കാണാനാകുന്നത്.
 
കെ എസ് ചിത്രയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
റാണ ദഗ്ഗുബാട്ടിയാണ് കോശിയായി എത്തുന്നത്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഭീംല നായക് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
റാണ ദഗ്ഗുബതിയുടെ ഭാര്യയായിട്ടാണ് സംയുക്ത എത്തുന്നത്. 2022 ജനുവരി 12ന് ചിത്രം റിലീസ് ചെയ്യും. തിയേറ്ററുകളില്‍ തന്നെ എത്തിക്കാന്‍ ആണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍