റിലീസ് പ്രഖ്യാപിച്ച് 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്ക്, വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (08:50 IST)
'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്ക് റിലീസ് പ്രഖ്യാപിച്ചു.'ഭീംല നായക്' എന്ന് പേരിട്ടിരിക്കുന്ന സിനിമ 2022 ജനുവരി 12ന് പ്രദര്‍ശനത്തിനെത്തും.പവന്‍ കല്യാണും റാണു ദഗുബാട്ടിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയിലെ റാണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ വീഡിയോ പുറത്തുവന്നു. 
പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്‍ തെലുങ്കിലെത്തുമ്പോള്‍ ഡാനിയല്‍ ശേഖര്‍ എന്നാക്കി മാറ്റിയിട്ടുണ്ട്.റാണ അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
 
സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് ത്രിവിക്രം ആണ് തിരക്കഥ, സംഭാഷണം നിര്‍വ്വഹിക്കുന്നത്. നിത്യ മേനോനാണ് നായിക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍