പാപ്പനില്‍ സുരേഷ്‌ഗോപി തകര്‍ക്കും, പുതിയ വിശേഷങ്ങളുമായി നടി നൈല ഉഷ

കെ ആര്‍ അനൂപ്

തിങ്കള്‍, 7 ജൂണ്‍ 2021 (12:41 IST)
സുരേഷ് ഗോപിയുടെ പാപ്പന്‍ ഒരുങ്ങുകയാണ്. നടന്റെ ഭാര്യയായി നൈല ഉഷയും വേഷമിടുന്നുണ്ട്. സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ നടി പങ്കുവെച്ചു.
 
എബ്രഹാം മാത്തന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി സുരേഷ് ഗോപി വേഷമിടും. അദ്ദേഹം മുമ്പ് ചെയ്തിട്ടുള്ള പോലീസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഷേഡുകള്‍ ഉള്ള കഥാപാത്രമാണിതെന്ന് നൈല വെളിപ്പെടുത്തി.ഒന്നിലധികം ലുക്കുകളില്‍ നടന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് വിവരം.സസ്പെന്‍സ് ഘടകങ്ങളുള്ള ഒരു കുടുംബാധിഷ്ഠിത എന്റര്‍ടെയ്നറാണ് ചിത്രം. 
 
പാപ്പന്റെ മകള്‍ ഐപിഎസ് ഈ വേഷത്തില്‍ നീത പിള്ള എത്തും. ഗോകുല്‍ സുരേഷും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.
 
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍