കുഴല്‍പ്പണ കേസ്: സുരേഷ് ഗോപിയുടെ മൊഴിയെടുക്കാന്‍ സാധ്യത

ശനി, 5 ജൂണ്‍ 2021 (08:19 IST)
കൊടകര കുഴല്‍പ്പണ തട്ടിപ്പ് കേസില്‍ സുരേഷ് ഗോപിയുടെ മൊഴിയെടുക്കാന്‍ സാധ്യത. കുഴല്‍പ്പണത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണിത്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായാണ് സുരേഷ് ഗോപി മത്സരിച്ചത്. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ കുഴല്‍പ്പണകടത്ത് സംഘത്തിലെ ധര്‍മ്മരാജനും കൂട്ടാളികളും എത്തിയിട്ടുള്ളതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയില്‍ നിന്ന് മൊഴിയെടുക്കാന്‍ സാധ്യത തെളിയുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ചാണ് കുഴല്‍പ്പണ ഇടപാട് നടന്നിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍