വി.മുരളീധരനെതിരായ അതൃപ്തി പരസ്യമാകുന്നു. മുരളീധരനെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് കേരള ബിജെപി ഘടകത്തിലും ആവശ്യമുയര്‍ന്നിട്ടുണ്ട്. രാജ്യസഭാ എംപിയായ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കണമെന്നാണ് ആവശ്യം. സുരേഷ് ഗോപിയോട് കേന്ദ്ര നേതൃത്വത്തിനും പ്രത്യേക താല്‍പര്യമുണ്ട്. ആറ് മാസത്തിനുള്ളില്‍ മന്ത്രിസഭയില്‍ പുനഃസംഘടന ഉണ്ടായാല്‍ മുരളീധരനെ നീക്കി സുരേഷ് ഗോപിക്ക് അവസരം നല്‍കിയേക്കും. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തന്റെ വ്യക്തിപ്രഭാവം കൊണ്ട് നല്ല രീതിയില്‍ വോട്ട് പിടിക്കാന്‍ സാധിച്ചെന്നും നടന്‍ എന്ന നിലയില്‍ സുരേഷ് ഗോപിക്ക് ജനങ്ങളുടെ ഇടയില്‍ വലിയ സ്വാധീനമുണ്ടെന്നുമാണ് ബിജെപി കേന്ദ്ര നേതൃത്വം പറയുന്നത്.
തിരഞ്ഞെടുപ്പ് തോല്‍വി, പാര്‍ട്ടിയിലെ വിഭാഗീയത, കുഴല്‍പ്പണ കേസ് എന്നിവയാണ് വി.മുരളീധരന് തിരിച്ചടിയാകുന്നത്. കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്. മുരളീധര പക്ഷത്തുനിന്നുള്ള കെ.സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തിരുന്ന് കൊണ്ട് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നാണ് സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ അഭിപ്രായം.