പ്രമുഖ ബിജെപി നേതാവ് സിപിഎമ്മിലേക്ക്? കുഴല്‍പ്പണക്കേസും തിരഞ്ഞെടുപ്പ് തോല്‍വിയും അതൃപ്തി

വ്യാഴം, 3 ജൂണ്‍ 2021 (16:13 IST)
പ്രമുഖ ബിജെപി നേതാവ് സിപിഎമ്മിലേക്ക്. സംസ്ഥാന നേതാക്കളില്‍ ഒരാളും പേരുകേട്ട വ്യക്തിയുമാണ് ബിജെപിയില്‍ നിന്ന് സിപിഎമ്മിലേക്ക് പോകാന്‍ നീക്കങ്ങള്‍ നടത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇയാള്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. ഇടത് നേതാക്കളുമായി ബിജെപി നേതാവ് രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയും കുഴല്‍പ്പണക്കേസും ബിജെപിക്ക് വലിയ തിരിച്ചടിയായെന്നും കേരളത്തില്‍ പാര്‍ട്ടി ക്ഷയിക്കുകയാണെന്നുമാണ് ഈ നേതാവ് പറയുന്നത്. കെ.സുരേന്ദ്രന്റെ നേതൃത്വത്തെ അംഗീകരിക്കാത്ത നേതാവ് കൂടിയാണ് ഇയാള്‍. ബിജെപി പ്രവര്‍ത്തനങ്ങളില്‍ നിന്നു ഇപ്പോള്‍ പൂര്‍ണമായി വിട്ടുനില്‍ക്കുന്ന ഈ നേതാവ് സിപിഎമ്മിലേക്ക് ചേക്കേറാനുള്ള വഴികള്‍ തേടുകയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍