രണ്ടാം പിണറായി സര്‍ക്കാരിന്റെ ബഡ്ജറ്റ് അവതരണം നാളെ

ശ്രീനു എസ്

വ്യാഴം, 3 ജൂണ്‍ 2021 (16:07 IST)
രണ്ടാം പിണറായി സര്‍ക്കാരിന്റെബഡ്ജറ്റ് അവതരണം നാളെ. പുതുക്കിയ ബഡ്ജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും. പുതിയ നികുതി നിര്‍ദേശങ്ങള്‍ ബഡ്ജറ്റിലുണ്ടാകും. മോട്ടോര്‍വാഹന നികുതി, കെട്ടിട നികുതി, മദ്യം, പെട്രോള്‍ നികുതി, കെട്ടിട നികുതി എന്നിവയില്‍ വര്‍ധനവുണ്ടാകാനാണ് സാധ്യത.
 
ലോക്ഡൗണില്‍ മാസം 1000കോടി രൂപയാണ് മദ്യത്തില്‍ നിന്നുള്ള വരുമാന നഷ്ടം. കഴിഞ്ഞ ജനുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും പുതിയ ബഡ്ജറ്റില്‍ ഉണ്ടാകില്ലെന്നാണ് കരുതുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍