കെ.കെ.ശൈലജയ്ക്ക് ധനവകുപ്പെന്ന് അഭ്യൂഹം

ചൊവ്വ, 18 മെയ് 2021 (10:20 IST)
ഒന്നാം പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.കെ.ശൈലജ രണ്ടാം മന്ത്രിസഭയിലും തുടരും. പിണറായി വിജയനെ കൂടാതെ ശൈലജ മാത്രമായിരിക്കും തുടരുക. മറ്റുള്ളവരെല്ലാം പുതുമുഖങ്ങളായിരിക്കും. ഇത്തവണ ശൈലജയ്ക്ക് ധനവകുപ്പ് ലഭിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇന്ന് ഉച്ചയോടെ തീരുമാനമാകും. ഒന്നാം പിണറായി മന്ത്രിസഭയില്‍ ആരോഗ്യവകുപ്പാണ് കെ.കെ.ശൈലജ കൈകാര്യം ചെയ്തിരുന്നത്. മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരി എന്ന നിലയിലാണ് കെ.കെ.ശൈലജയെ ധനവകുപ്പിനായി പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ശൈലജ ആരോഗ്യമന്ത്രിയായി തന്നെ തുടരണമെന്ന് സിപിഎമ്മിനുള്ളില്‍ തന്നെ അഭിപ്രായമുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍