സിപിഐ മന്ത്രിമാരുടെ സാധ്യതാ പട്ടികയായി; തൃശൂരില്‍ നിന്ന് കെ.രാജന്‍

തിങ്കള്‍, 17 മെയ് 2021 (09:46 IST)
സിപിഐക്ക് നാല് മന്ത്രിമാര്‍ തന്നെ. ഘടകകക്ഷികള്‍ക്കായി മന്ത്രിസ്ഥാനം വിട്ടുനല്‍കേണ്ട എന്ന നിലപാടാണ് സിപിഐക്കുള്ളത്. സിപിഐയുടെ നാല് മന്ത്രിമാരും പുതുമുഖങ്ങളായിരിക്കും. ഇ.ചന്ദ്രശേഖരന്‍ വീണ്ടും മന്ത്രിയാകില്ല. തൃശൂര്‍ ജില്ലയില്‍ നിന്ന് സിപിഐക്ക് ഇത്തവണയും ഒരു മന്ത്രിയുണ്ടാകും. ഒല്ലൂരില്‍ നിന്നു ജയിച്ച കെ.രാജനായിരിക്കും മന്ത്രി. പി.പ്രസാദും മന്ത്രിയാകും. കൊല്ലത്തുനിന്ന് ജെ.ചിഞ്ചുറാണിയോ പി.എസ്.സുപാലോ മന്ത്രിയാകും. ചിറ്റയം ഗോപകുമാര്‍ ഡപ്യൂട്ടി സ്പീക്കറാകാനാണ് സാധ്യത. ഇ.കെ.വിജയനും മന്ത്രിസ്ഥാനത്തിനു പരിഗണനയിലുണ്ട്. ചൊവ്വാഴ്ച ചേരുന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍