Kerala Weather Live Updates June 30: ഇന്ന് പൊതുവെ ശാന്തം, വെയില്‍ ഉണ്ടാകും; മഴ മുന്നറിയിപ്പില്ല

രേണുക വേണു

തിങ്കള്‍, 30 ജൂണ്‍ 2025 (08:08 IST)
Kerala Weather Live Updates June 30: സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇനി ജൂലൈ മൂന്നിനാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ളത്. 
 
അതേസമയം കാലവര്‍ഷം രാജ്യമാകെ വ്യാപിക്കുന്നതിന്റെ ഭാഗമായി മണ്‍സൂണ്‍പാത്തി രൂപപ്പെട്ടു. മണ്‍സൂണ്‍പാത്തി തെക്കോട്ട് നീങ്ങിയാല്‍ കേരളം അടക്കം തെക്കേ ഇന്ത്യയില്‍ മഴ ശക്തമാകും. 
 
08.00 AM: അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 


07.45 AM: സാധാരണയിലും വേഗത്തിലാണ് ഇത്തവണ കാലവര്‍ഷം രാജ്യം മുഴുവന്‍  വ്യാപിച്ചത്. 
 
07.30 AM: മുല്ലപ്പെരിയാര്‍ ഡാമിന്റെ 13 ഷട്ടറുകള്‍ ഉയര്‍ത്തി 10 സെന്റിമീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍