വനിത സ്പീക്കറിനു സാധ്യത; പരിഗണനയിന്‍ വീണയും ശൈലജ ടീച്ചറും

തിങ്കള്‍, 17 മെയ് 2021 (15:40 IST)
സ്പീക്കര്‍ സ്ഥാനം വനിതയ്ക്ക് തന്നെ നല്‍കാന്‍ സിപിഎം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. വീണ ജോര്‍ജ്ജിനെ സ്പീക്കറാക്കാനാണ് കൂടുതല്‍ സാധ്യത. ഒന്നാം പിണറായി മന്ത്രിസഭയില്‍ നിന്ന് കെ.കെ.ശൈലജ മാത്രം ഇത്തവണ തുടരും. സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് കെ.കെ.ശൈലജ ടീച്ചറുടെ പേരും പരിഗണിച്ചിരുന്നു. എന്നാല്‍, ശൈലജ ടീച്ചറെ ആരോഗ്യമന്ത്രിയായി തന്നെ തുടരാന്‍ അനുവദിക്കണമെന്ന് വലിയൊരു വിഭാഗം നിലപാടെടുത്തു. അന്തിമ തീരുമാനം നാളെ അറിയാം. മുഖ്യമന്ത്രി പിണറായി വിജയനാണ് മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കുക. വകുപ്പുകള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പൂര്‍ണമായി മുഖ്യമന്ത്രി വിട്ടുകൊടുക്കാന്‍ ഇന്നുചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി. കെ.ടി.ജലീലിനു മന്ത്രിസ്ഥാനം നല്‍കുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. നേരത്തെ ജലീലിനെ സ്പീക്കറാക്കാനും ആലോചനയുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ വീണ ജോര്‍ജ്ജിന് മന്ത്രിസ്ഥാനം നല്‍കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍