കോൺഗ്രസ് നേതാക്കൾ സിപിഎമ്മിലേക്ക്? താൽപര്യം അറിയിച്ച് പലരും ബന്ധപ്പെട്ടെന്ന് ജോസ് കെ മാണി

വ്യാഴം, 3 ജൂണ്‍ 2021 (14:36 IST)
നിയമസഭ തിരെഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ചില കോൺഗ്രസ് നേതാക്കൾ എൽഡിഎഫ് സഖ്യത്തിന്റെ ഭാഗമായ കേരളാ കോൺഗ്രസിലേക്ക് വരാൻ താ‌ൽപര്യം അറിയിച്ചതായി ജോസ് കെ മാണി. ജനപിന്തുണയുള്ള നേതാക്കളാണ് തന്നെ നേരിട്ട് സമീപിച്ചതെന്നും. ഇക്കാര്യത്തിൽ നീക്കങ്ങൾ പുരോഗമിക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.
 
ജോസഫ് വിഭാഗത്തിൽ നിന്നും കോൺഗ്രസിൽ നിന്നും നേതാക്കളെയും അണികളെയും കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലേക്ക് എത്തിക്കാനാണ് നീക്കം. ജോസ് കെ മാണിയെ മുൻനിർത്തി കോട്ടയത്തടക്കമുള്ള നേതാക്കളെ എൽ ഡി എഫിലെത്തിക്കാൻ സി പി എം ശ്രമം നടത്തുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇത് ശരി വെക്കുന്നതാണ് ജോസ് കെ മാണിയുടെ പ്രസ്‌താവന. അതേസമയം നേതാക്കൾ ആരെല്ലാമെന്ന കാര്യം വെളിപ്പെടുത്താൻ ജോസ് കെ മാണി തയ്യാറായില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍