'പൊന്നിയന്‍ സെല്‍വന്‍' ചിത്രീകരണം അവസാനഘട്ടത്തിലേക്ക്, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്
ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (17:13 IST)
പൊന്നിയന്‍ സെല്‍വന്‍' ഒരുങ്ങുകയാണ്. അടുത്തിടെ മധ്യപ്രദേശിലെ ഒരു കൊട്ടാരത്തില്‍ ചില ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. മണിരത്‌നവും സംഘവും അടുത്ത ഷെഡ്യൂളിനായി പൊള്ളാച്ചിയിലേക്ക്.സംവിധായകനും സംഘവും ഇതിനകം പൊള്ളാച്ചിയിലെത്തി.അടുത്ത ഷെഡ്യൂളിനുള്ള ജോലികള്‍ തുടങ്ങി.
 
പൊള്ളാച്ചിയില്‍ ഒരു ഗാനരംഗം ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.കാര്‍ത്തിയും കുറച്ച് താരങ്ങളും പൊള്ളാച്ചിയില്‍ ടീമില്‍ ചേരുമെന്നാണ് വിവരം.
 
രണ്ട് ഭാഗങ്ങളുടെയും ഷൂട്ടിംഗ് ഉടന്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനകം കുറച്ച് അഭിനേതാക്കള്‍ സിനിമയിലെ അവരുടെ ഭാഗങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article