നമ്മുടെ രാഷ്ട്രീയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള എന്റെ ആദ്യ തിരക്കഥയാണ് വരാല്‍: അനൂപ് മേനോന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (11:59 IST)
അനൂപ് മേനോന്‍-പ്രകാശ് രാജ് ടീമിന്റെ 'വരാല്‍' ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ഡ്രാമ വലിയ കാന്‍വാസിലാണ് ഒരുങ്ങുന്നത്. നമ്മുടെ രാഷ്ട്രീയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള എന്റെ ആദ്യ തിരക്കഥ ആണെന്ന് പറഞ്ഞുകൊണ്ട് അനൂപ് മേനോന്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചു.
 
'വരാല്‍ ലൊക്കേഷന്‍ ... കണ്ണനും ശങ്കറുമൊത്ത്..നമ്മുടെ രാഷ്ട്രീയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള എന്റെ ആദ്യ തിരക്കഥ'- അനൂപ് മേനോന്‍ കുറിച്ചു. 
 
 സിനിമയുടെ ലൊക്കേഷന്‍ ഇരുന്ന് തിരക്കഥയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്ന അനൂപ് മേനോനെ ആണ് ചിത്രങ്ങളില്‍ കാണാനാവുക. 
 
പ്രമുഖ നിര്‍മ്മാണ കമ്പനിയായ ടൈം ആഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രണ്‍ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.കണ്ണന്‍ താമരക്കുളത്തിന്റെ പത്താമത്തെ സിനിമ കൂടിയാണിത്.ഛായാഗ്രഹണം രവി ചന്ദ്രന്‍.എറണാകുളം, തിരുവനന്തപുരം, പീരുമേട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍