നേമം പോലെ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കും: ജോണ്‍ ബ്രിട്ടാസ്

രേണുക വേണു

വ്യാഴം, 3 ഏപ്രില്‍ 2025 (17:40 IST)
തൃശൂരിലെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് സിപിഎമ്മിന്റെ രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. എമ്പുരാന്‍ സിനിമയെ കുറിച്ച് പരാമര്‍ശിച്ചു കൊണ്ടാണ് ജോണ്‍ ബ്രിട്ടാസ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. എമ്പുരാനിലെ വര്‍ഗീയവാദിയായ കഥാപാത്രം മുന്നയെ പോലെ ഉള്ളവര്‍ സഭയിലെ ബിജെപി ബെഞ്ചുകളില്‍ ഉണ്ടെന്ന് ബ്രിട്ടാസ് പറഞ്ഞു. 
 
' കഴിഞ്ഞ ദിവസം ഞങ്ങളൊരു സിനിമയെ കുറിച്ച് പറഞ്ഞു, എമ്പുരാന്‍ സിനിമ. എമ്പുരാന്‍ സിനിമയില്‍ ഒരു കഥാപാത്രമുണ്ട്. ആരാണെന്ന് അറിയോ സാര്‍, മുന്ന. ആ മുന്നയെ ഇവിടെ കാണാം. ആ ബിജെപി ബെഞ്ചുകളില്‍ ഒരു മുന്നയെ കാണാം. ഈ മുന്നയെ മലയാളി തിരിച്ചറിയും, കേരളം തിരിച്ചറിയും സാര്‍. അതാണ് കേരളത്തിന്റെ ചരിത്രം. നിങ്ങളുടെ വിഷത്തെ ഞങ്ങള്‍ അവിടെ നിന്ന് മാറ്റി നിര്‍ത്തി. ഒരാള് ജയിച്ചിട്ടുണ്ട്, ഞങ്ങള് നേമത്ത് അക്കൗണ്ട് പൂട്ടിച്ച പോലെ വൈകാതെ തന്നെ ഞങ്ങള്‍ ആ അക്കൗണ്ടും പൂട്ടിക്കും,' ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍