സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നു , പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാഗാര്‍ജുന ?

കെ ആര്‍ അനൂപ്

ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (11:53 IST)
സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകുന്നുവെന്ന എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കുറെ നാളായി നടക്കുന്നുണ്ട്. ഇരുവര്‍ക്കുമിടയിലെ പ്രശ്‌നപരിഹാരത്തിനായി നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന മുന്‍കൈ എടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
 
താരങ്ങള്‍ കുടുംബകോടതിയെ സമീപിച്ചെന്നും വിവാഹ മോചനത്തിനായുള്ള കൗണ്‍സിലിംഗ് ഘട്ടത്തിലാണെന്നും പറയപ്പെടുന്നു. ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി നാഗാര്‍ജുന തന്നെ മുന്‍കൈ എടുക്കുകയാണ്. 
 
താരങ്ങള്‍ തമ്മില്‍ കുറച്ച് കാലമായി സ്വരചേര്‍ച്ചയില്ലായിരുന്നുവെന്നും കേള്‍ക്കുന്നു.2017 ഒക്ടോബര്‍ 6ന് ആയിരുന്നു ഇരുവരും വിവാഹിതരായത്. സാമൂഹ്യ മാധ്യമങ്ങളില്‍ അക്കിനേനി എന്ന ഭാഗം സമന്ത ഒഴിവാക്കിയിരുന്നു. വിവാഹബന്ധം വേര്‍പിരിയുന്നത് സംബന്ധിച്ച് സാമന്തയും നാഗചൈതന്യയും ഇതുവരെയും പ്രതികരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍