ഫാമിലി മാന്‍ സീസണ്‍ 2 വില്‍ അഭിനയിക്കാന്‍ പ്രിയാമണി വാങ്ങിയത് 80 ലക്ഷം ! സാമന്തയുടേത് കേട്ടാല്‍ ഞെട്ടും

ബുധന്‍, 23 ജൂണ്‍ 2021 (19:36 IST)
ആമസോണ്‍ പ്രൈമില്‍ സൂപ്പര്‍ഹിറ്റായ ഫാമിലി മാന്‍ വെബ് സീരിസില്‍ അഭിനയിക്കാന്‍ പ്രിയാമണി വാങ്ങിയത് 80 ലക്ഷം രൂപ. ഒന്‍പത് എപ്പിസോഡുകളാണ് സീസണ്‍ 2 വില്‍ ഉള്ളത്. ജൂണ്‍ നാലിനാണ് ഫാമിലി മാന്‍ സീസണ്‍ 2 ആമസോണില്‍ റിലീസ് ചെയ്തത്. കേന്ദ്രകഥാപാത്രമായ ശ്രീകാന്ത് തിവാരിയെ അവതരിപ്പിച്ച മനോജ് ബാജ്‌പേയിക്ക് ഇരു സീസണുകളിലുമായി 10 കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്. രണ്ടാം സീസണില്‍ മാത്രം അഭിനയിച്ച സാമന്തയ്ക്ക് നാല് കോടി പ്രതിഫലം ലഭിച്ചു. പ്രിയാമണിയ്ക്ക് 80 ലക്ഷവും ഷരീഫ് ഹഷ്മിക്ക് 65 ലക്ഷവും ദര്‍ശന്‍ കുമാറിന് 1 കോടിയും അസ്ലേഷ താക്കൂറിന് 50 ലക്ഷവും ശരത് കേല്‍ക്കാറിന് 1.6 കോടിയും രൂപയുമാണ് പ്രതിഫലം ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍