സമാന്തയ്‌ക്ക് 4 കോടി, പ്രിയാമണിക്ക് 80 ലക്ഷം; മനോജ് സ്വന്തമാക്കിയത് 10 കോടി !

സുബിന്‍ ജോഷി

വ്യാഴം, 10 ജൂണ്‍ 2021 (17:21 IST)
ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആമസോൺ പ്രൈം വീഡിയോയുടെ ‘ദി ഫാമിലി മാൻ 2’ കഴിഞ്ഞയാഴ്ച പുറത്തിറങ്ങി, വിനോദത്തിന്‍റെയും ആവേശത്തിന്‍റെയും പുതിയ തലമാണ് ഈ സീരീസ് പ്രദാനം ചെയ്തത്.  മനോജ് ബാജ്‌പേയി, സമാന്ത അക്കിനേനി, പ്രിയാമണി, ശ്രേയ ധന്വന്തരി എന്നിവരടങ്ങുന്ന അഭിനേതാക്കൾ ഗംഭീര പ്രകടനം കാഴ്‌ചവച്ചു.
 
റിപ്പോർട്ട് അനുസരിച്ച്, ശ്രീകാന്ത് തിവാരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മനോജ് ബാജ്‌പേയി 10 കോടി രൂപയും സമന്ത അക്കിനേനി നാലുകോടി രൂപയുമാണ് ഫാമിലി മാന്‍ സീസണ്‍ 2ന് പ്രതിഫലമായി നേടിയത്. ശ്രീകാന്ത് തിവാരിയുടെ ഭാര്യയായി അഭിനയിച്ച പ്രിയാമണി 80 ലക്ഷം രൂപ ശമ്പളം നേടി.
 
രണ്ടാം സീസണ്‍ റിലീസായതോടെ നിരൂപകരും പ്രേക്ഷകരും രാജിന്റെയും ഡികെയുടെയും മികച്ച കഥപറച്ചിലിനെ പ്രശംസിക്കുക മാത്രമല്ല, സമാന്തയുടെ ഗംഭീര പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍