സമാന്തയുടെ നായകനായി ദേവ് മോഹന്‍, 'ശാകുന്തളം' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 15 മാര്‍ച്ച് 2021 (16:50 IST)
സമന്താ അക്കിനേനി കേന്ദ്ര കഥാപാത്രമായി എത്തുന്ന പാന്‍-ഇന്ത്യന്‍ ചിത്രം 'ശാകുന്തളം' തുടങ്ങി. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹന്‍ നായകനായി എത്തും. ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥയാണ് ചിത്രം പറയുക. ചിത്രീകരണം അടുത്ത ആഴ്ച ആരംഭിക്കും.ഹൈദരാബാദാണ് പ്രധാന ലൊക്കേഷനുകളിലൊന്ന്.
 
ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ദേവ് മോഹന്‍ നല്‍കി. സാമന്തയ്‌ക്കൊപ്പമുളള പുതിയ ചിത്രം പങ്കുവെച്ച കൊണ്ടാണ് നടന്‍ പുതിയ അപ്‌ഡേറ്റ് നല്‍കിയത്. ഈ സിനിമയ്ക്കായി രണ്ടു താരങ്ങളും കഠിന പരിശീലനത്തിലായിരുന്നു. കുതിരസവാരി, വാള്‍ ഉപയോഗിച്ചുകൊണ്ടുള്ള പരിശീലനം തുടങ്ങി തെലുങ്ക് ഭാഷയും വരെ നടന്‍ പഠിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി സമാന്ത ക്ലാസിക്കല്‍ ഡാന്‍സ് പഠിക്കുകയായിരുന്നു.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടാകും എന്നാണ് അറിയാന്‍ കഴിയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍