ദിവസങ്ങളുടെ ഇടയില്‍ വിട്ടു പിരിഞ്ഞത് രണ്ടു സഹോദരങ്ങള്‍, രമേശ് വലിയശാലയുടെയും റിസബാവയുടെയും ഓര്‍മ്മകളില്‍ നടന്‍ കൃഷ്ണകുമാര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (10:12 IST)
ദിവസങ്ങളുടെ ഇടവേളയില്‍ തനിക്ക് നഷ്ടപ്പെട്ടത് രണ്ട് സഹോദരങ്ങളെയെന്ന് നടന്‍ കൃഷ്ണകുമാര്‍.അന്തരിച്ച രമേശ് വലിയശാലയുടെയും റിസബാവയുടെയും ഓര്‍മ്മകളിലാണ് അദ്ദേഹം. ശനിയാഴ്ച രമേശും കഴിഞ്ഞദിവസം റിസബാവയും വിട പറഞ്ഞിരുന്നു.
 
കൃഷ്ണകുമാറിന്റെ വാക്കുകളിലേക്ക് 
 
 
രണ്ടു സഹോദരങ്ങള്‍ ആണ് ഏതാനും ദിവസങ്ങളുടെ ഇടയില്‍ വിട്ടു പിരിഞ്ഞത്.നല്ല രണ്ടു കലാകാരന്മാര്‍.. രമേഷും, റിസബാവയും... ഞങ്ങള്‍ക്ക് ഒരുമിച്ചു അഭിനയിക്കാന്‍ അവസരം കിട്ടിയത് 'വസുന്ദര മെഡിക്കല്‍സ്' എന്ന സീരിയലില്‍ ആയിരുന്നു. തമ്മില്‍ വലിയ പ്രായ വ്യത്യാസമില്ലായിരുന്നു. എങ്കിലും എന്റെ അച്ഛനായിട്ടായിരുന്നു റിസബാവ വേഷമിട്ടിരുന്നത് . രമേഷ് , മെഡിക്കല്‍സിലെ ഒരു സീനിയര്‍ സ്റ്റാഫായിട്ടും. ഒന്നര വര്‍ഷം ഷൂട്ടിംഗ് ഉണ്ടായിരുന്നതിനാല്‍ നല്ല സൗഹൃദമായിരുന്നു..റിസബാവയുമായി പിന്നീട് ധാരാളം സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. രമേഷിനെ അവസാനമായി കണ്ടത് ഇലക്ഷന്‍ പ്രചാരണത്തിനിടക്ക് രമേഷിന്റെ വീട്ടില്‍ വോട്ട് ചോദിച്ചു പോയപ്പോള്‍...രണ്ടു പേരെയും ഇഷ്ടമായിരുന്നു...അവര്‍ യാത്രയായി.... എങ്ങോട്ടെന്നറിയില്ല..ഓം ശാന്തി.. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍